അകത്തോ പുറത്തോ? എന്ന സിനിമ പൂർണ്ണമായും സുദേവൻ എന്ന സംവിധായകന്റെ പല വർഷങ്ങളായുള്ള ചിന്തയുടേയും പ്രയത്നത്തിന്റേയും ഫലമാണെന്ന് നിസംശയം പറയാൻ പറ്റും.
മരണത്തിനെ നാലുരീതിയിൽ നോക്കി കാണുന്ന നാല് സിനിമകൾ മത്സ്യം, പാവ, വൃദ്ധൻ, അവൾ.
മത്സ്യവും പാവയും നമുടെ മനസിനെ വല്ലാതെയൊന്നും തൊടാതെയും അലട്ടാതെയും കടന്നു പോകുമ്പോൾ വ്യദ്ധൻ നമ്മുടെ തന്നെ മരണത്തെ നമുക്കു കാണിച്ചു തരുന്നു. പിന്നീട് അവളിലേക്ക് വന്നപ്പോൾ മരണം വളരെ സങ്കീർണ്ണമാകു ന്നു.
ജനിച്ചതെല്ലാം മരിക്കുമെന്ന സാമാന്യ സത്യം അതിനെ പല ദ്യശ്യങ്ങളിലൂടെ കാണിച്ചു തരികയാണ് സുദേവൻ ഇവിടെ. അതിൽ മനുഷ്യനല്ലാത്ത ജീവനും ജീവനില്ലാത്തവക്കും മരണം അല്ലെങ്കിൽ അവസാനം ഉണ്ട് എന്നത് നമ്മൾ വിസ്മരിക്കും. എന്നാൽ സ്വന്തം മരണമാകുമ്പോൾ അത് നമ്മുടെ മനസിനെ ശരിക്കും തൊടുന്നു. അതുപോലെ തന്നെ നമുക്ക് ഒരു ബന്ധവുമില്ലാത്ത ആരുടെയൊക്കെയോ മരണം വളരെ സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങളോടുകൂടി പറയുമ്പോൾ മനസിനെ ശരിക്കും ഉലക്കുന്നു.
മത്സ്യം, പാവ, വ്യദ്ധൻ എന്നിവ സാധാരണ സിനിമ അവതരണത്തിൽ നിന്നും വ്യത്യസ്തത തോന്നിയപ്പോൾ അവൾ സിനിമയുടെ സാധാരണ രൂപത്തെ പിൻതുടർന്നു എന്നു തോന്നി.
സിനിമ കണ്ടിറങ്ങി കഴിഞ്ഞാൽ അതിലെ രംഗങ്ങളേക്കാളുപരി മൊത്തം സിനിമയുടെ ഉള്ളടക്കം വീണ്ടും വീണ്ടും മനസ്സിലേക്ക് വരുന്ന ഒരു അനുഭവം സമ്മാനിച്ച സുദേവനും സംഘത്തിനും എന്റെ വലിയ നമസ്ക്കാരം.
No comments:
Post a Comment