In deep thoughts...

In deep thoughts...
In deep thoughts...

Wednesday, September 8, 2010

സെഞ്ച്വറി കടന്ന കോരി...

അന്നാണ് ഞാന്‍ കൊരിയെ ആദ്യമായി കാണുന്നത്..അമ്മാത്തെ(അമ്മയുടെ വീട്) വടക്കെ പറമ്പിലുള്ള മാവിന്‍ ചുവട്ടില്‍ ഒരു വടിയും കുത്തി നില്‍ക്കുകയായിരുന്നു..കണ്ടാല്‍ ഒരു 70 നും 80 നും ഇടയ്ക്കു വരും പ്രായം എന്ന് തോന്നും..  അമ്മ കൊരിയെ പരിചയ പെടുത്തി.. ഇടക്കൊക്കെ അമ്മാത്തക്ക് വരുമത്രേ..വന്നാല്‍ ഊണ് കഴിച്ചേ പോകൂ..ഒരു വലിയ കുന്നു ഊണ് കഴിക്കും..ആ ശാപ്പാട് കണ്ടാല്‍ തന്നെ വയറു നിറഞ്ഞ മാതിരി ആണ്..അന്നേ കൊരിക്ക് 100  നു അടുത്ത് പ്രായം കാണും..നൂറായി എന്നും ഇല്ല എന്നും ഉള്ള രണ്ടു വാദം നിലനില്‍ക്കുന്നുണ്ട്. അമ്മത് വന്നാല്‍ മുത്തശനോടാണ് കൂട്ട്. ഒരു മൂന്നു തലമുറയുടെ വിശേഷങ്ങള്‍ പറയാനുണ്ടാകും എപ്പോഴും.. പിന്നീട് ഒരു പത്തു പതിനഞ്ചു കൊല്ലം കൂടി ഞാന്‍ കൊരിയെ കണ്ടിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ കോരി സെഞ്ച്വറി കടന്നു എന്ന് ഉറപ്പാക്കാം....

No comments: