In deep thoughts...
In deep thoughts...
Sunday, September 19, 2010
Tuesday, September 14, 2010
അനുഭൂതി....
ഒരു ഇളം കാറ്റടിക്കുന്നു. കലുങ്കിഷമായ മനസിനെ കുറച്ചൊന്നു ശാന്തമാക്കി അത് കടന്നു പോയി. എവിടെ നിന്നെന്നറിയാതെ ഒഴുകികൊണ്ടിരിക്കുന്ന ഒരു അരുവിയുടെ ശബ്ദം ചെവിയെ തഴുകി കൊണ്ടിരുന്നു. ഒരു വലിയ താഴ്വര. പരന്നു കിടക്കുന്ന ഒരു സുന്ദരമായ താഴ്വര. ഇവിടെ ഒറ്റയ്ക്ക്. പൂക്കളും പുല്ക്കളും തഴുകി കൊണ്ടിരുന്നു. ആകാശം അതിനെ മുട്ടി നില്‍ക്കുന്നു. മനസ്സ് നിറയെ ഈ സുന്ദര ദൃശ്യത്തില്‍ ലയിച്ചു. ഈ താഴ്വരയിലെ പ്രകാശം ഞാന്‍ തന്നെ ആണോ എന്ന തോന്നല്‍. മനസ്സില്‍ വേറേ ഒന്നിനും ഇപ്പോള്‍ സ്ഥാനം ഇല്ല..കൈകള്‍, കാലുകള്‍, ചെവി, എന്നുവേണ്ട ശരീരത്തിന്റെ എല്ലാ ഭാഗവും മനസ്സും ഒന്നേ ചേരുന്ന ഈ അവസ്ഥ..ഒരു പരമാനന്ദ സുഖം തന്നെ..ഉണര്‍ന്നപ്പോള്‍ കേട്ടത് ഇതാണ്.."ആകാശ വാണി തൃശൂര്‍..കര്‍ണ്ണാടക സംഗീത അരങ്ങില്‍ ഇത് വരെ കേട്ടത് ശ്രീ എം ഡി രാമനാഥന്‍ പാടിയ കൃതികള്‍ ........."
Thursday, September 9, 2010
സുഖ മരണം..
ഇവിടെ ഞാന്‍ ഒരു കൊതുകാണ്... ചെന്നൈ പട്ടണത്തിന്റെ ഒരു അറ്റത്തുള്ള മടിപാക്കം എന്നാ സുന്ദര സുരഭിലമായ സ്ഥലത്താണ് എനിക്ക് ഡ്യൂട്ടി. വീതി കുറഞ്ഞ റോഡ്, രണ്ടു വശത്തും ഒഴുക്ക് കുറഞ്ഞ തോടുകള്‍, റോഡ് വക്കില്‍ വച്ചിട്ടുള്ള വലിയ കൂടകള്‍ എന്നിവ എനിക്ക് ജോലി ചെയ്യാനുള്ള ഒരു നല്ല അന്തരീക്ഷം പ്രദാനം ചെയ്തു. ആ കൂടകളില്‍ ഏറ്റവും വലിയതും ഏറ്റവും സുഗന്തം വരുന്നതുമായ ഒന്നിനെ ഒന്ന് രണ്ടു വട്ടം വലം വച്ച്. രാവിലെ തന്നെ ഒന്ന് ഉഷാര്‍ ആകാന്‍ ഇത് വളരെ നല്ലതാണെന്ന് കാരണവര്‍ പറഞ്ഞു തന്നിട്ടുണ്ട്. അവിടെ നിന്നും പരമാവധി ചോര ശേഖരിച്ചു വേണം ഇവിടെ നിന്നും മടങ്ങാന്‍. പ്രദീക്ഷക്ക് മങ്ങലെല്‍ക്കാന്‍ ഒരു സാധ്യതയും ഇല്ലാതെ എനിക്ക് തലങ്ങും വിലങ്ങും ആളുകളെ കിട്ടി. പലരും അടിക്കാന്‍ ശ്രമിച്ചെങ്കിലും അവിടുന്ന് നിന്നൊക്കെ സമര്‍ത്ഥമായി ഞാന്‍ രക്ഷപെട്ടു. ഒന്ന് കഴിഞ്ഞു ഒന്ന് എന്ന ക്രമത്തില്‍ എല്ലാവരില്‍ നിന്നും പരമാവധി ചോര ശേഖരിച്ചു ഞാന്‍ മുന്നേറി കൊണ്ടിരുന്നു. അതിനിടയില്‍ എങ്ങിനെയോ ഒരു ചെറിയ കെട്ടിടത്തില്‍ ഞാന്‍ കയറി പറ്റി. അധിക സമയവും വൈദ്യുതി ഇല്ലാത്തതിനാലാകാം ആ കെട്ടിടത്തില്‍ പറക്കാന്‍ ഒട്ടും പ്രയാസം തോന്നിയില്ല. താഴത്തെ നിലയില്‍ തന്നെ ധാരാളം ചോരയുള്ള രണ്ടു മാന്ന്യ ദേഹങ്ങള്‍. ഒട്ടും വൈകിച്ചില്ല. എല്ലാ കഴിവുകളും ഉപയോഗിച്ച് കുടി ആരംഭിച്ചു. തലക്കൊക്കേ ഒരു കനം അനുഭവപെട്ടു തുടങ്ങി. ഒരു തരം പരമാനന്ദ സുഖം. പെട്ടെന്ന് ഒരു തരിപ്പ് ദേഹത്തെ പിടികൂടിയിരിക്കുന്നു. എന്താണെന്ന് മനസ്സിലാകുന്നതിനു മുന്‍പേ അത് സംഭവിച്ചിരുന്നു. എന്റെ മരണം..ഒരു സുഖ മരണം..
Wednesday, September 8, 2010
സെഞ്ച്വറി കടന്ന കോരി...
അന്നാണ് ഞാന്‍ കൊരിയെ ആദ്യമായി കാണുന്നത്..അമ്മാത്തെ(അമ്മയുടെ വീട്) വടക്കെ പറമ്പിലുള്ള മാവിന്‍ ചുവട്ടില്‍ ഒരു വടിയും കുത്തി നില്‍ക്കുകയായിരുന്നു..കണ്ടാല്‍ ഒരു 70 നും 80 നും ഇടയ്ക്കു വരും പ്രായം എന്ന് തോന്നും.. അമ്മ കൊരിയെ പരിചയ പെടുത്തി.. ഇടക്കൊക്കെ അമ്മാത്തക്ക് വരുമത്രേ..വന്നാല്‍ ഊണ് കഴിച്ചേ പോകൂ..ഒരു വലിയ കുന്നു ഊണ് കഴിക്കും..ആ ശാപ്പാട് കണ്ടാല്‍ തന്നെ വയറു നിറഞ്ഞ മാതിരി ആണ്..അന്നേ കൊരിക്ക് 100 നു അടുത്ത് പ്രായം കാണും..നൂറായി എന്നും ഇല്ല എന്നും ഉള്ള രണ്ടു വാദം നിലനില്‍ക്കുന്നുണ്ട്. അമ്മത് വന്നാല്‍ മുത്തശനോടാണ് കൂട്ട്. ഒരു മൂന്നു തലമുറയുടെ വിശേഷങ്ങള്‍ പറയാനുണ്ടാകും എപ്പോഴും.. പിന്നീട് ഒരു പത്തു പതിനഞ്ചു കൊല്ലം കൂടി ഞാന്‍ കൊരിയെ കണ്ടിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ കോരി സെഞ്ച്വറി കടന്നു എന്ന് ഉറപ്പാക്കാം....
Subscribe to:
Comments (Atom)