In deep thoughts...

In deep thoughts...
In deep thoughts...

Tuesday, August 3, 2010

inganeyum oru divasam

ആആആആ....ശല്ല്യം ഒന്ന് നന്നായി ഉറങ്ങാനും സമ്മതിക്കില്ല..ഇന്നലെ ഷിഫ്റ്റ്‌ കഴിഞ്ഞു എത്തിയപ്പോള്‍ രാത്രി 12 മണി ആയി. രാവിലെ പേപ്പര്‍ കാരനോട് വന്ന ദേഷ്യം കുറച്ചൊന്നുമല്ല. ബെല്‍ അടിക്കണ്ട എന്ന് എത്ര പറഞ്ഞാലും അടിക്കും. മനസ്സില്ല മനസ്സോടെ കിടക്കയില്‍ നിന്നും എഴുന്നെട്ടപോഴേ സമയം ഏറെയായിരുന്നു. കിടക്കയില്‍ കിടന്നു തന്നെ ചായക്കായി വിളിച്ചു കൂവി..ആറു വിളി കേക്കാന്‍. സന്ധ്യ(എന്റെ പത്നി) നാട്ടില്‍ പോയിരിക്കുകയാണ്. എന്ത് ചെയ്യാന്‍ ചായ ഞാന്‍ തന്നെ ഉണ്ടാക്കണം. വെള്ളം വച്ച് ചായ പൊടി ഇട്ടു തിളപ്പിച്ച്‌ ഫ്രിഡ്ജില്‍ വച്ച പാല്‍ എടുത്തു ഒഴിച്ചപോളേ മനസ്സിലായുള്ളൂ അത് പിരിഞ്ഞിരിക്കുന്നു എന്ന്..ശ്ശ്ശോ തുടക്കം തന്നെ പ്രശ്ന്നമാണല്ലോ..ഒരു കട്ടന്‍ ചായയും കുടിച്ചു പ്രഭാത കര്‍മ്മങ്ങള്‍ക്കായി ബാത്ത് റൂമില്‍ കയറുന്നതിനു മുന്‍പേ വെള്ളത്തിന്റെ സ്ഥിതി പരിശോധിക്കാന്‍ തോന്നി...ഭാഗ്യം...വെള്ളം വരാന്‍ ഒരു മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു.  സമയം വൈകുന്നു. ഓഫീസില്‍ പിടിപതു പണി ഉണ്ട്. ഒരു വിധം കുളിച്ചു എന്ന് വരുത്തി ബൈക്ക് എടുത്തപ്പോഴാണ് മനസ്സിലായത്‌ ബൈക്ക് പഞ്ചര്‍ ആണെന്ന്...ദിവസ്സം കട്ടപൊക ആകാന്‍ വേറേ ഒന്നും വേണ്ട. ദിവസത്തെ പഴിചാരി ഓഫീസില്‍ എതിയപോഴേ നേരം കുറേ വൈകി. ഓഫീസ് കാവല്‍ കാരന്‍ ആദ്യമായി എന്നെ കാണുന്നപോലെ എന്നെ നോക്കുന്നു.എന്നില്‍ എന്തെങ്കിലും പ്രശനമുണ്ടോ?? വീണ്ടും വീണ്ടും ഇല്ലെന്നു ഉറപ്പു വരുത്തി ഉള്ളിലേക്ക് കടന്നു. ഓഫീസില്‍ ആരെയും കാണുന്നില്ല. എന്ത് പറ്റി? കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു ഡേറ്റ് ബാര്‍ പരിശോധിച്ചപോഴാണ് ഓര്‍മ്മ വന്നത്...ഇന്ന് ശനി ആഴ്ച(holiday) ആണെന്ന്..തിരിച്ചു പോകുമ്പോള്‍ മനസ്സ് നിറയെ എന്റെ മണ്ടന്‍ പരിഭ്രമം ഓര്‍ത്തു ചിരിച്ചു കൊണ്ടിരുന്നു..

6 comments:

Vikar said...

3 വര്‍ഷം മുമ്പേ വരെ , തിങ്കള്‍ ആഴ്ച മുതലേ ശനിയാഴ്ച്ചയെയും മനസ്സില്‍കണ്ട് കാത്തിരിക്കുന്ന ആള,
ഇപ്പൊ ശനിയാഴ്ച്ച ആയിയിട്ടു പോലും അറിയുന്നില്ല .... എന്റെ കൃഷ്ണാ...

Krishnan Mangalath said...

vikarey, sambhavaami yuge yuge...

മാത്തൂരാൻ said...

good writing keep it up...

Krishnan Mangalath said...

Thanks Mathooraan...

Thulasi Manoj Mangalam said...

പറയുന്നതു കൃഷ്ണേട്ടനായതുകൊണ്ടു ഇതെല്ലാം വിശ്വസിക്കാം...ഇതിലും വലുതെന്തൊ വരാനിരുന്നത് ഇങ്ങനെ തീർന്നു എന്നു സന്തോഷിച്ചാൽ മതി...

Krishnan Mangalath said...

athey....athey....Thulasi...