In deep thoughts...

In deep thoughts...
In deep thoughts...

Tuesday, August 17, 2010

1990 ഒരു horror story

1990 ആം ആണ്ട്..നാട്ടില്‍ യക്ഷി, മറുത, പോത്തിന്‍ കാല്, ആട്ടിന്‍ തല, ഒടിയന്‍, എന്നീ ഭീകരന്‍ മാരുടെ ശല്യം പെരുകിയ കാലം. നാട്ടില്‍ എല്ലാ വീട്ടിലും ശരാശരി ഒരാളെങ്കിലും ഈ മേല്‍ പറഞ്ഞ ആരെങ്കിലുമായി അടുത്തിടപഴകിയിട്ടുണ്ടാകും. 
ഇതേ കൊല്ലമാണ് എനിക്ക് എന്റെ ആദ്യത്തെ വാഹനം സ്വന്തമായത്. ഒരു കൊച്ചു BSA SLR . സ്വന്തമായി ഒരു വാഹനം കിട്ടിയതിന്റെ സന്തോഷത്തില്‍ രാത്രിയോ പകലോ എന്നൊന്നും നോക്കാതെ ചുറ്റി അടിക്കും. ഒറ്റയ്ക്ക് സിനിമയ്ക്കു പോകലാണ് മറ്റൊരു നേരം പോക്ക്. അന്ന് second show കഴിഞ്ഞു തിരിച്ചു എളുപ്പ വഴി പോകാന്‍ തീരുമാനിച്ചു. സൈക്കിള്‍ ഇല്‍ ഹെഡ് ലൈറ്റ് ഇല്ല. ഒട്ടും നിലാവില്ലാത്ത രാത്രി ആയിരുന്നു. എങ്ങും കട്ടപിടിച്ച ഇരുട്ട്. ഇടവഴികള്‍ പിന്നിട്ടു പോകും തോറും ഇരരുറ്റിന്റെ കട്ടി കൂടുന്നത് പോലെ. പിന്നില്‍ നിന്നും ഒരു ചിലങ്കയുടെയ് ശബ്ദം. അകലെ നിന്നും ഒരു പാട്ട് കേള്‍ക്കുന്നുണ്ടോ? ഉണ്ട് ചെറുതായി ഒരു പാട്ട് കേള്‍ക്കുന്നു. സൈക്കിള്‍ ഇന്റെ വേഗത  കൂട്ടാന്‍ പരമാവധി ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും വേഗത കൂടുന്നില്ല. പെടലിനെ എന്തോ പിന്നോട്ട് വലിക്കുന്നത് പോലെ. പെട്ടെന്ന് റോഡ്‌ അരികില്‍ ഒരു വെള്ള രൂപം. അതിനെ കടന്നു പോയപ്പോള്‍ പിന്നാലെ അത് വരുന്നു. സര്‍വ്വ ശക്തിയും ഉപയോഗിച്ച് സൈക്കിള്‍ ചവുട്ടി. പിന്നിലെ രൂപം വിടുന്നില്ല. ഒടുവില്‍ എപ്പോഴാണ് അത് എന്റെ പിന്നില്‍ നിന്നും മാഞ്ഞതെന്നു അറിയില്ല. ഇല്ലത്തു വന്നു കിടന്നപോഴും ആ വെള്ള രൂപം എന്നെ പിന്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു...എന്നും ഓര്‍ക്കുന്ന ഭയ പാടുകലോടേ....

No comments: