In deep thoughts...
In deep thoughts...
Friday, August 13, 2010
ഓണത്തിന്റെ ഇടയിലാ......
ഇന്ന് ഓണമാണ്...രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ ഉപ്പേരി വറക്കുന്ന ശബ്ദം വാസന എന്നിവ മൂക്കിനേയും ചെവിയേയും കടന്നു വായില്‍ ഒരു പ്രളയം സൃഷ്ട്ടിച്ചു. അമ്മയും സന്ധ്യയും അടുക്കളയില്‍ സദ്യ ഒരുക്കുന്നതിന്റെ തിരക്കാണെന്ന് മനസ്സിലായി. വായില്‍ വന്ന പ്രളയം നിയന്ത്രിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഒരു നല്ല ഉറക്കം നഷട്ടപെടുത്തി കിടക്കയില്‍ നിന്നും പൊങ്ങി. ഒരു നല്ല ഓണ സദ്യ സ്വപ്നം കണ്ടായിരുന്നു ഉറക്കം. ചെന്നൈയില്‍ ഇത് ഞങ്ങളുടെ രണ്ടാമത്തെ ഓണമാണ്. നാട്ടില്‍ പോകാന്‍ പറ്റാത്തതിന്റെ സങ്കടം കൂടി സദ്യ ഉണ്ട് തീര്കണം..ഇടയ്ക്കു ഞാന്‍ അടുക്കളയില്‍ ഒന്ന് പോയി നോക്കി.. ഒരുവിധം എല്ലാ വിഭവങ്ങളും ഒരുങ്ങി കഴിഞ്ഞു..കാളന്, ഓലന്‍, എലിശ്ശേരി, അവിയല്‍, വെളുത്ത കറി, പുളീന്ജി, എന്നിവ എല്ലാം. ഞങ്ങള്‍ ഓണത്തിന് സ്വതേ സാമ്പാര്‍ വയ്ക്കാറില്ല...എലിശ്ശേരിയും അവിയലും കാളനും ആണ് ഇഷ്ട വിഭവങ്ങള്‍. ഊണ് കഴിക്കാന്‍ ധിറുതി ആയി..ഇടയ്ക്കു ഇടയ്ക്കു ആയില്ലേ എന്ന് ചോദിച്ചു കൊണ്ടിരുന്നു..അവസാനം ആ സമയം സമാഗതമായി..ഊണ് കഴിക്കാന്‍ ഇരുന്നു ആദ്യത്തെ ഉരുള വായില്‍ വക്കാന്‍ പോകുമ്പോളാണ് ശല്യം ശബ്ദിച്ചത്. മനസ്സ് വെറുതേ പറഞ്ഞു പോയി....ഓണത്തിന്റെ ഇടയിലാ..........
Subscribe to:
Post Comments (Atom)
6 comments:
very good krishnaa..oru full fledged writer aavoollo inganey poyaal...
too good krishna....inganne poyal oru full fledged writer aavoolo..
Thanks Auvettaaa...
ആല്ലാ...അവിടൊക്കെ ഓണം കഴിഞ്ഞുവൊ?
എന്തു ശ്ബ്ദിച്ചൂന്നാ....മനസ്സിലായില്ല്യ്യാ...മൊബൈലൊ? അതൊ ഒരു അത്ത്യന്താധുനികമാണൊ?
athu ithavanathey onam manassil kandathaaa...pinney salyam...athu vayana kkaaarante yukthikkanusarichu theerumaanikkaam
കലക്കി കൃഷ്ണാ...ആള് വിചാരിച്ച പോലെ അല്ല ..നല്ല കവിഭാവന.......ഇനിയും എഴുതു...വായിക്കാന്‍ ഞങ്ങള്‍ റെഡി...
Post a Comment