In deep thoughts...

In deep thoughts...
In deep thoughts...

Saturday, July 12, 2014

വേനല്‍ മഴ

സഹിക്ക വയ്യാത്ത  ചൂട്. ചെന്നൈ അതിലാണല്ലോ പ്രശസ്തം. രാവിലെ എഴുന്നേറ്റപ്പോള്‍ കിടക്ക വിരിയില്‍ നിന്നും ഒരു കുടം വെള്ളം കിട്ടി കാണും. സാധാരണ ഈ കാലത്ത് ഒരു മഴ പതിവാണ്. ഇത്തവണ അതും കിട്ടിയിട്ടില്ല.

അച്ഛാ സൂ(zoo)!!ഊണു കഴിഞ്ഞ് കുറച്ച് വിശ്രമിക്കാം   എന്ന് കരുതി ഇരിക്കുംമ്പോളാണ് മകള്‍ ഒാര്‍മിപ്പിച്ചത്. രണ്ടു മൂന്നു ആഴ്ച്ച ആയി പറഞ്ഞു കൊണ്ടിരിക്കുന്നു. വേറെ പല തിരക്കിനാല്‍ പറ്റിയില്ല. ഉച്ച ചൂടിനെ വക വക്കാതെ ഞങ്ങള്‍ സൂ കാണാന്‍ ഇറങ്ങി.  പകുതി വഴി എത്തിയപ്പോഴേക്കും ആകാശം കറുത്തിരുണ്ടു. സൂ വിന്‍റെ അടുത്തെത്തിയപ്പോഴേക്കും കോരി ചൊരിയുന്ന മഴ. സൂ പോയിട്ട് ഒരു ചായ കുടിക്കാന്‍ പോലും വണ്ടിയില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റിയില്ല. മകളുടെ നിറഞ്ഞ കണ്ണുകള്‍ മനസ്സിനെ വേദനിപ്പിച്ചു എങ്കിലും ചൂട് കുറഞ്ഞതിന്‍റെ ആശ്വാസം മനസ്സിന് കുളിര്‍മ്മ ഏകാതിരുന്നില്ല.

2 comments:

ഫൈസല്‍ ബാബു said...

ജീവിതം പോലെ ഒരു വേനല്‍ മഴയും അല്ലെ ,, പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നതല്ല സംഭവിക്കുന്നത് , ആദ്യമായാണ്‌ ഈ ബ്ലോഗില്‍ വീണ്ടും വരാം ട്ടോ :)

Krishnan Mangalath said...

Thanks Faisal bhai...angane vilikkamallo alle? vallapozhume blog nokkaan pattarulloo...athaanu replay vaikiyathu tto kshamikkanam..