മഴ പെയ്തു തോര്‍ന്നു, സായാഹ്ന സൂര്യന് പകുതി താഴ്ന്നു, ഞാനും നീയും സന്ധ്യയുടെ സൗന്ദര്യവും ആസ്വദിച്ച് ആ നനഞ്ഞ മലഞ്ചെരുവില്‍ നടന്നു നീങ്ങി. അകലെ എവിടെ നിന്നോ ദേശാടന കിളികള്‍ കൂട്ടമായ് പറന്നു. ഇളം കാറ്റ് ഇടയ്ക്കിടയ്ക്ക് നമ്മളെ തഴുകി. കൈകള്‍ കൂട്ടി പിടിച്ചു അങ്ങകലെ ഏകാന്തതയിലേക്ക്!! ധാരാളം സംസാരിക്കാനുണ്ടെങ്കിലും ഒന്നും മിണ്ടാതെ കണ്ണോടു കണ്ണും നട്ട് കയ്യോടു കയ്യും പിടിച്ചു മണിക്കൂറുകളോളം.
മനസ്സില്‍ ഇങ്ങനെ ഒരു ചിത്രം വരച്ചു തന്നു ഉസ്താദ് അംജത് അലിഖാന്റെ മക്കള്‍ തങ്ങളുടെ ബിഹാഗ് രാഗാലാപനം അവസാനിപിച്ചു. തിരിച്ചു ചെന്നൈ നഗരത്തിന്റെ തിരക്കേറിയ അണ്ണാ സാലൈയിലൂടെ വരുമ്പോഴും മനസ്സ് നിറയെ ആ ചിത്രമായിരുന്നു. ബിഹാഗിന്റെ ചിത്രം.
4 comments:
Ayaanum Amaanum.....Alle...
Varachu thanna chithram kollaam
Bale!
Thanks Sandeep...it was awwsome...
@ Dileep...mmm athum eesamayathu...:)
Post a Comment