കല്യാണകൃഷ്ണ അയ്യരുടെ മകളുടെ കല്യാണം. മുവ്വായിരം പേര്‍ക്കുള്ള സദ്യ. സദ്യ കേമാമാകണമെന്നു അയ്യര്‍ക്ക് വളരെ നിര്‍ബന്ധമായിരുന്നു. അതിനാല്‍ ദേശത്തെ ഏറ്റവും പ്രസിദ്ധനായ പാചക വിദഗ്ദ്ധനായ പാചക ശിരോമണി കിചാമാണിയെ തന്നെ പാചകം ഏല്പിച്ചു. കിച്ചാമണിയുടെ ഏറ്റവും പ്രധാനപെട്ട വിഭവമായ വെള്ളരിക്ക പച്ചടി കഴിച്ച് മഹാരാജാവ് നേരിട്ട് കൊടുത്തതാണ് പാചക ശിരോമണി പട്ടം.
വെള്ളരിക്ക നനുന്നനെ അരിയാനായി അതില്‍ പ്രാഗത്ഭ്യം തെളിയിച്ച അഞ്ചു പേരെ പ്രത്യേകം വരുത്തിയിരുന്നു. തലേ ദിവസം ഇവര്‍ ഇരുന്നു വെള്ളരിക്ക നുറുക്കുന്നത് കാണാന്‍ തന്നെ എന്തൊരു ചന്തം. ഒരേ വലുപ്പത്തില്‍ ഒരേ വേഗതയില്‍. സുന്ദരം അതി സുന്ദരം. കരുതിയ പോലെ തന്നെ സദ്യ പൊടി പൊടിച്ചു. കല്യാണം പങ്കു കൊള്ളാന്‍ വന്ന ആരും തന്നെ പച്ചടിയുടെ സ്വാദിനെ കുറിച്ച് പറയാതിരുന്നില്ല. കിച്ചാമണിയും കൂട്ടരും പാത്രങ്ങളും മറ്റും അടുക്കി വച്ച് പോകാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് മൂലയ്ക്ക് ഒരു പാത്രം ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. പാത്രത്തില്‍ നോക്കിയപ്പോള്‍ കിച്ചാമണിയുടെ കണ്ണ് മഞ്ഞളിച്ചു പോയി. നുറുക്കിയ വെള്ളരിക്ക മുഴുവന്‍ അങ്ങനെ ഇരിക്കുന്നു. കിച്ചാമണി അറിയാതെ പറഞ്ഞു പോയി..അയ്യോ മറന്നു....